മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനു കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ചൗഹാൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. താനുമായി സന്പർക്കമുള്ളവർ കോവിഡ് പരിശോധന നടത്തണമെന്നും ക്വാറന്‍റൈനിൽ പോകണമെന്നും ചൗഹാൻ നിർദേശിച്ചു. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കും. സംസ്ഥാനത്തിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വ്യാഴാഴ്ച മധ്യപ്രദേശ് മന്ത്രി കോവിഡ് അരവിന്ദ് ബദോരിയക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.


