അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണം 96 ആയി


ഗുഹാവത്തി: അസമിൽ പ്രളയക്കെടുതി രൂക്ഷം. മരണം 96 ആയി. 26 ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, അസം മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടു. ബിഹാറിലും സാഹചര്യം മോശമാണ്. കനത്ത മഴയിൽ ബിഹാറിൽ മരണം പത്തായി. 11 ജില്ലകളിലാണ് ദുരിതം രൂക്ഷമായത്. 

അസമിലെ 26 ജില്ലകളിലായി 28 ലക്ഷത്തോളെ പേരെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്. അസമിന് അടിയന്തര സഹായമായി കേന്ദ്രം 346 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. നിലവിലെ സാഹചര്യത്തെക്കുറിച്ചറിയാൻ രാഷ്ട്രപതി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി ഫോണിൽ സംസാരിച്ചു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed