ബലി പെരുന്നാളിന് 515 തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡന്റ്


അബുദാബി: ബലി പെരുന്നാളിന് മുന്നോടിയായി 515 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ‍ നഹ്‍യാൻ ഉത്തരവിട്ടു. വിവിധ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവരാണിവർ‍. മോചനത്തിന് ആവശ്യമായ സാന്പത്തിക ബാധ്യതയും ഏറ്റെടുക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. വിട്ടുവീഴ്ചയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ യുഎഇയുടെ മാനുഷിക പരിഗണനകളാണ് തടവുകാരുടെ മോചനത്തിന് വഴി തെളിച്ചതെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. പുതിയ ജീവിതം തുടങ്ങാൻ മോചിതരാവുന്ന തടവുകാർക്ക് അവസരം  നൽകുകയും അവരുടെ കുടുംബങ്ങളിൽ സന്തോഷമെത്തിക്കുകയും കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed