‘ഈ വാർത്ത തെറ്റാണ് ഇത് നിരുത്തരവാദിത്വപരമാണ് വ്യാജമാണ് കെട്ടിച്ചമച്ചതാണ്’


തനിക്ക് കോവിഡ് 19 നെഗറ്റീവ് ആയെന്ന വാർത്തകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അമിതാഭ് ബച്ചൻ. ഇത് തികച്ചും നിരുത്തരവാദപരമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഈ വാർത്ത തെറ്റാണ്. ഇത് നിരുത്തരവാദിത്വപരമാണ്. വ്യാജമാണ് . കെട്ടിച്ചമച്ചതാണ്’

ബച്ചന് കോവിഡ് പരിശോധനയിൽ നെഗറ്റീവ് എന്നു കണ്ടെത്തിയെന്നും ആരാധകരുടെ പ്രാർത്ഥനകൾ ഫലം കണ്ടുവെന്നും ചില ദേശീയ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ആ വാർത്ത കൂടി ചേർത്താണ് ബച്ചൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed