രാജ്യത്തെ എല്ലാ യാത്രാനിയന്ത്രണങ്ങളും നീക്കിയതായി യുഎഇ
ദുബൈ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കി യുഎഇ. മൂന്ന് മാസം നീണ്ടുനിന്ന ദേശീയ അണുനശീകരണ പരിപാടിയുടെ ഭാഗമായാണ് യുഎഇയിലുടനീളം യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അണുനശീകരണം പൂർത്തിയായതോടെ രാത്രിയിലടക്കമുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം ഏത് പ്രായക്കാർക്കും ഇനി ഏത് സമയത്തും യാത്രചെയ്യാം. പ്രായമായവർക്കും കുട്ടികൾക്കും ഇനി മാളുകളിലും ഭക്ഷണശാലകളിലും അടക്കം എല്ലായിടത്തും പ്രവേശനമുണ്ടാകും.
യാത്രാ നിയന്ത്രണങ്ങൾ മാത്രമേ നീക്കിയിട്ടുള്ളൂ എന്നും കൊറോണ പ്രതിരോധത്തിനായുള്ള മറ്റെല്ലാ ജാഗ്രതയും തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

