ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികളിൽ കോവിഡ് നെഗറ്റീവായവര്‍ക്ക് മാത്രം യാത്രാനുമതിയെന്ന് സംസ്ഥാന സര്‍ക്കാര്‍


ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നും പരിശോധന ചിലവ് വഹിക്കേണ്ടത് വിമാനം ബുക്ക് ചെയ്യുന്നവരാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. യാത്ര ചെയ്യുന്നതിന് 48 മണിക്കൂർ മുന്നെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റോ ആന്‍റി ബോഡി ടെസ്റ്റോ പ്രവാസികള്‍ ചെയ്യേണ്ടതാണ്.

ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക. വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ലായെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed