ആദ്യ വിമാനത്തിലെ യാത്ര റദ്ദാക്കി 30ഓളം പേർ
അബുദാബി: ക്വാറന്റീൻ സംബന്ധിച്ച അവ്യക്തത അവസാന നിമിഷത്തിൽ പിന്മാറാൻ പലരെയും പ്രേരിപ്പിച്ചു. ഗർഭിണികളും കൈക്കുഞ്ഞുങ്ങളുമായി പോകുന്നവരാണ് പിന്മാറിയവരിൽ കൂടുതലും. ആദ്യ വിമാനത്തിലേക്കായി എംബസി തിരഞ്ഞെടുത്ത 177 പേരിൽ 30ഓളം പേരാണ് യാത്ര റദ്ദാക്കിയത്. തുടർന്ന് അത്രയും പേർക്ക് പുതുതായി അവസരം നൽകുകയായിരുന്നു.

