പ്രവാസികൾ യുഎഇ വിമാനത്താവളങ്ങളിലെത്തി; 177 പേരുടെ പരിശോധനാഫലം നെഗറ്റീവ്


അബുദാബി: കോഴിക്കോടേക്ക് യാത്ര തിരിക്കുന്ന വിമാനത്തിലെ യാത്രക്കാരായ പ്രവാസികൾ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം നന്പർ ടെർമിനലിൽ എത്തിത്തുടങ്ങി. മാസ്കുകളും ഗ്ലൗസുകളും ധരിച്ചെത്തിയ പ്രവാസികളെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കുകയാണ്. ഇതുവരെ 177 യാത്രക്കാരെ റാപ്പിഡ് പരിശോധനക്ക് വിധേയരാക്കി. എല്ലാവരുടെ പരിശോധനാഫലം നെഗറ്റീവാണ്.

പുറപ്പെടൽ ടെർമിനലിലേക്ക് ടിക്കറ്റുള്ളവരെ മാത്രമാണ് വിമാനത്താവള അധികൃതർ കടത്തിവിടുന്നത്. വിമാനത്തിന്റെ സമയം മാറ്റിയതറിയാതെ എത്തിയ പി.പി മഹമൂദ് എന്ന 60 കാരനാണ് ആദ്യം വിമാനത്താവളത്തിലെത്തിയതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ‘’ഞാൻ ഇവിടെ രാവിലെ 9.30ന് എത്തിയതാണ്. 2.10നുള്ള വിമാനം വൈകുന്നേരത്തേക്ക് മാറ്റിയത് അറിഞ്ഞിരുന്നില്ല’’ − അദ്ദേഹം പറയുന്നു. നൈഫ് പൊലീസ് േസ്റ്റഷന് സമീപമുള്ള ജ്യൂസ് കടയിലെ ജീവനക്കാരനായ മഹമൂദ് ഹൃദ്രോഗ ബാധിതനാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആദ്യമായാണ് റൂമിന് പുറത്തേക്കിറങ്ങുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed