മുംബൈയിൽ 250 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു


മുംബൈ: മുംബൈയിൽ 250 പോലീസുകാർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഒറ്റ പോലീസ് േസ്റ്റഷനിൽ മാത്രം 27 പോലീസുകാർക്ക് രോഗബാധ. രോഗം ബാധിച്ച് ഇതുവരെ മൂന്ന് പോലീസുകാരാണ് മുംബൈയിൽ മരിച്ചത്. മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈ നഗരത്തിൽ സർജെജെ മാർഗ് പോലീസ് േസ്റ്റഷനിൽ മാത്രം 27 പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ധാരാവി, വാഡല, വക്കോല എന്നീ പോലീസ് േസ്റ്റഷനുകളിലും നിരവധി പോലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച പോലീസുകാരിൽ ഭൂരിപക്ഷം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ; ഇതുവരെ മൊത്തം 531 പോലീസുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 480 പേരും കോൺസ്റ്റബിൾ മാരാണ്. 51 പേർ പോലീസ് ഉദ്യോഗസ്ഥരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed