വിദ്വേഷ പ്രചാരണം; യുഎഇയിൽ മൂന്ന് ഇന്ത്യക്കാരെ കൂടി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു


അബുദാബി: യു.എ.ഇയിൽ സമൂഹിക മാധ്യമം വഴി വിദ്വേഷ പ്രചാരണം നടത്തിയ മൂന്ന് ഇന്ത്യക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ദുബൈയിലെ ഇറ്റാലിയൻ റസ്റ്റോറന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിൽ‍ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി, ക്യാഷ്യർ വിശാൽ താകൂർ എന്നിവരെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഇവരെ നിയമ നടപടികൾക്കായി പൊലീസിന് കൈമാറി.  

അടുത്തകാലത്ത് ജനങ്ങൾ‍ക്കിടയിൽ‍ വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ പരാമർശം നടത്തിയതിന് ഗൾഫ് നാടുകളിൽ ഒട്ടേറെ ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഗൾഫിലെ ഇന്ത്യൻ സ്ഥാനപതികൾ ഇത്തരം പ്രവണതകളിൽ നിന്ന് മാറിനിൽ‍ക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പിഴ, ജോലിയിൽ നിന്ന് പിരിച്ചുവിടൽ, നാടുകടത്തൽ തുടങ്ങിയ അച്ചടക്ക നടപടികളാണ് യു.എ.ഇ സൈബർ നിയമമനുസരിച്ച് കുറ്റക്കാർക്കെതിരെ സ്വീകരിക്കുക. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed