നോർക്കയിൽ പേര് റജിസറ്റർ ചെയ്ത പ്രവാസികൾ എംബസിയിലും റജിസ്റ്റർ ചെയ്യണം


അബുദാബി: നാട്ടിലേയ്ക്ക് തിരിച്ചുപോകാനായി നോർക്കയിൽ പേര് റജിസറ്റർ ചെയ്ത കേരളീയരും എംബസിയിൽ റജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കോൺസൽ ജനറൽ വിപുൽ വ്യക്തമാക്കി. ലേബർ ക്യാംപുകളിലുള്ളവരെയും മറ്റും റജിസ്ട്രേഷൻ നടപടികൾക്കായി സാമൂഹിക സംഘടനകളും വ്യക്തികളും സഹായിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാട്ടിലേയ്ക്ക് മടങ്ങാൻ താത്പര്യമുള്ള ഇന്ത്യൻ പ്രവാസികൾക്കായി എംബസി ആരംഭിച്ച ഓൺലൈൻ പോർട്ടൽ "https://www.cgidubai.gov.in/covid_register/" target="_self">https://cgidubai.gov.in/covid_register/ വഴി ആദ്യ മണിക്കൂറുകളിൽ റജിസ്റ്റർ ചെയ്തത് 9,000 പേർ. ഇന്നലെയായിരുന്നു റജിസ്ട്രേഷൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ എല്ലാവരും ഒന്നിച്ച് റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതിന്റെ ഫലമായി സൈറ്റിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായെങ്കിലും വൈകാതെ തന്നെ അത് പരിഹരിച്ചു.

അടിയന്തര പരിഗണനയിലുള്ളവരെയായിരിക്കും ആദ്യം നാട്ടിലേയ്ക്ക് പോകാൻ അനുവദിക്കുക. അതുകൊണ്ടു ആളുകൾ ക്ഷമ കാണിക്കണമെന്നും തിരക്കുകൂട്ടരുതെന്നും ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അഭ്യർത്ഥിച്ചു. റജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ വേർതിരിച്ച ശേഷം മാത്രമേ അത്യാവശ്യക്കാരെ കണ്ടെത്തുകയുള്ളൂ. ഇത് ഉടൻ ആരംഭിക്കും.


<p>കോവിഡ് അല്ലാത്ത രോഗങ്ങളാൽ വലയുന്നവർ, ഗർഭിണികൾ, വയോധികർ, കുട്ടികൾ, പ്രതിസന്ധിയിലായ തൊഴിലാളികൾ, സന്ദർശക വീസയിൽ ജോലി അന്വേഷിച്ച് വന്ന് കുടുങ്ങിയവർ എന്നിവരടക്കം വലിയൊരു വിഭാഗം ഇന്ത്യക്കാർ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed