കൊവിഡ്: പാലക്കാട് നാല് പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേർ രോഗമുക്തി നേടിയതായി ഡിഎംഒ. മലപ്പുറം സ്വദേശി ഉൾപ്പെടെയാണ് രോഗമുക്തി നേടിയത്.
ആശുപത്രി വിടുന്നവരോട് വീട്ടിൽ 14 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച കുഴൽമന്ദം സ്വദേശി(30) മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഏപ്രിൽ 29ന് രോഗം സ്ഥിരീകരിച്ച പാലക്കാട് ആലത്തൂർ സ്വദേശി ഇടുക്കിയിൽ ചികിത്സയിലാണ്.

