ജസ്നയെ കണ്ടെത്തിയിട്ടില്ല: ശുഭ വാർത്ത പ്രതീക്ഷിക്കുന്നു, പത്തനംതിട്ട എസ്.പി
പത്തനംതിട്ട: കോളേജ് വിദ്യാത്ഥിനി ജസ്നയെ കാണാതായ സംഭവം അന്വേഷണ പുരോഗതി ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൂടി ആയ പത്തനംതിട്ട എസ്.പി കെ.ജി സൈമൺ. പോസ്റ്റീവ് ആയ ചില വാർത്തകൾ പ്രതിക്ഷിക്കുന്നു. എന്നാൽ ജസ്നയെ കണ്ടെത്തി എന്നുള്ള പ്രചരണം എസ്. പി തള്ളി.
ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റീവ് ആയ വാർത്ത ഉണ്ടാകുമെന്ന സൂചനയാണ് എസ് പി.കെ നൽകുന്നത്. ഇതരസംസ്ഥാനങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജസ്നയെ കണ്ടെത്തിയ തരത്തിലുള്ള വർത്തകൾ ശരിയല്ലന്ന് ആദ്ദേഹം പറഞ്ഞു.
നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ മാറ്റമില്ല മൊബൈൽ ടവറുകൾ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിന് സൈബർ വിദഗ്ധരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിടുണ്ട്. 2018 മാർച്ച് 20നാണ് മുക്കുട്ടുതറയിൽ നിന്നും ബന്ധുവീട്ടിലേക്ക് പോയ ജസ്നയെ കാണാതായത്. സംസ്ഥാനത്തെ വനമേഖലകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു.

