മഴ ആസ്വദിക്കാൻ പോയി, വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ പത്ത് പേരെ അബുദാബി പോലീസ് രക്ഷപ്പെടുത്തി


അല്‍ഐൻ:  കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ പത്ത് സ്വദേശികളെ അബുദാബി പോലീസ് രക്ഷപ്പെടുത്തി. രണ്ടു ദിവസമായി പെയ്യുന്ന മഴ ആസ്വദിക്കാനും മരൂഭുമിയിലെ തടാകം കാണാനും പുറപ്പെട്ട് ഒഴുക്കില്‍ പെട്ടവരെയാണ് അബുദാബി പോലീസ് രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം വാദി സായിലാണ് അപകടത്തിൽപ്പെട്ടത്. മൂന്നു വാഹനങ്ങളിലായി പുറപ്പെട്ട പത്ത് അംഗ സംഘമാണ് കുത്തി ഒഴുകുന്ന മഴ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയത്. 
കനത്ത മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ ഇലക്ട്രിക്ക് ലൈനുകള്‍ക്കും മരങ്ങള്‍ക്ക് സമീപവും തുറസ്സായ സ്ഥലങ്ങളിലും നില്‍ക്കരുതെന്നും പോലീസും സിവില്‍ ഡിഫന്‍സ് അധികൃതരും മുന്നറിയിപ്പ് നല്‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed