ഷഹലയുടെ മരണം: പ്രധാനാദ്ധ്യാപകർക്ക് സസ്പെൻഷൻ; പിടിഎ പിരിച്ചു വിട്ടു


വയനാട്: സുൽ‍ത്താന്‍ ബത്തേരി ഗവണ്‍മെന്‍റ് സർ‍വജന വൊക്കേഷണൽ‍ ഹയർ‍ സെക്കഡറി സ്‌കൂളിൽ‍ അഞ്ചാം ക്ലാസ് വിദ്യാർ‍ത്ഥിനി ഷെഹല ഷെറിൻ‍ പാന്പുകടിയേറ്റ് മരിച്ച സംഭവത്തിൽ‍ പ്രധാനാദ്ധ്യാപകർ‍ക്ക് സസ്‌പെൻഷൻ‍. പ്രിൻ‍സിപ്പൽ എ.കെ. കരുണാകരനേയും ഹെഡ്മാസ്റ്റർ‍ കെ.കെ മോഹനനേയുമാണ് സസ്‌പെൻഡ് ചെയ്തത്.  പി.ടി.എ പിരിച്ചുവിടാനും തീരുമാനമായി. വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്‍റേതാണ് നടപടി. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ അദ്ധ്യാപകർക്കായില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് അദ്ധ്യാപകർ തെറ്റുകാരാണെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്നും വകുപ്പുതല അന്വേഷണത്തിനു ശേഷം അധികൃതർ വ്യക്തമാക്കി. 

കുട്ടിയെ ആശുപത്രിയിൽ‍ എത്തിക്കാതെ ക്ലാസ് തുടർ‍ന്ന അദ്ധ്യാപകന്‍ ഷിജിലിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെയാണ് നടപടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed