പതിനേഴാം നിലയില്‍ കസേരയില്‍ നിന്ന് സെല്‍ഫി: ദുബായിൽ പതിനാറുകാരിക്ക് ദാരുണാന്ത്യം


ദുബായ് : സെല്‍ഫി ഇന്നത്തെ കാലത്ത് ഒരു അഡിക്ഷന്‍ പോലെ ആണ്. സെല്‍ഫികളില്‍ മനോഹാരിത കൂട്ടാനായി എന്തും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. പലരുടെയും വിലപ്പെട്ട ജീവനുകളും ഇതുകാരണം നഷ്ടമായിട്ടുണ്ട്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദുബായിലെ 16 കാരിയുടെ ദാരുണാന്ത്യം.
പതിനേഴാം നിലയിലെ അപാര്‍ട്ട്‌മെന്റ് ബാര്‍ക്കണിയില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴെ വീണ് 16-കാരിക്ക് ദാരുണാന്ത്യം. ഷെയ്ഖ് സയീദ് റോഡിലെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം. ഏഷ്യക്കാരിയായ പെണ്‍കുട്ടിയാണ് മരിച്ചതെന്ന് ദുബായ് പൊലീസ് അധികൃതര്‍ വെളിപ്പെടുത്തി.
അപാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ കസേരയില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴെയ്ക്ക വീണാണ് കുട്ടി മരിച്ചതെന്ന് ദുബായ് പൊലീസിലെ സെക്യൂരിറ്റി ഇന്‍ഫോര്‍മേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം വ്യക്തമാക്കി. 
17-ാം നിലയില്‍ നിന്നുളള ആകാശദൃശ്യം ഉള്‍പ്പെടുത്തിയുളള സെല്‍ഫിക്ക് ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കസേരയില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി പെണ്‍കുട്ടി താഴേക്ക് വിഴുന്നത് സഹോദരി കാണുകയും ചെയ്തു. സെല്‍ഫി എടുത്ത മൊബൈല്‍ ഫോണ്‍ ബാല്‍ക്കണിയിലേക്ക് വീഴുകയും പെണ്‍കുട്ടി തഴെയ്ക്ക് വീഴുകയും ചെയ്തു. ഉടന്‍ തന്നെ മരണം സംഭവിച്ചുവെന്നും കേണല്‍ ഫൈസല്‍ അല്‍ ഖാസിം വ്യക്തമാക്കി.
ഇത്തരത്തിലുളള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. മാതാപിതാക്കള്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇത്തരം അപകടകരമായ പ്രവര്‍ത്തികളില്‍ നിന്നും വിലക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
'വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ച് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്'. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് മൊബൈല്‍ കൊണ്ട് മറ്റൊരു ദാരുണമായ അപകടമാണ്. 16 വയസ്സുളള ഒരു പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത് ഒരു സെല്‍ഫി കാരണമാണ്-കേണല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed