നടുറോഡില്‍ പണം വലിച്ചെറിഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


ദുബൈ:  'ഷോ' കാണിക്കാന്‍ നടുറോഡില്‍ പണം വലിച്ചെറിയുന്ന വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഏഷ്യക്കാരനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തില്‍ കൂടുതല്‍ ആളുകളെ കിട്ടാനാണ് ഇയാള്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്ന് ദുബൈ പോലീസ് അധികൃതര്‍ പറഞ്ഞു. 30 വയസ്സ് പ്രായമുള്ള ഏഷ്യക്കാരന്‍ യുഎഇ ദിര്‍ഹം തെരുവില്‍ എറിയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നുവെന്ന് ദുബൈ പോലീസ് സെക്യൂരിറ്റി മീഡിയ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു. ആളുകള്‍ക്കിടയില്‍ ശ്രദ്ധനേടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും ഇദ്ദേഹം അറിയിച്ചു. സംഭവങ്ങള്‍ സൈബര്‍ ക്രൈം ഡിപാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദുബൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തില്‍ പ്രശസ്തനാവുന്നതിനും കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടുന്നതിനുമായിരുന്നു ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിയെന്ന് ഏഷ്യക്കാരന്‍ സമ്മതിച്ചുവെന്നും കേണല്‍ അല്‍ ഖാസിം പറഞ്ഞു. 

പ്രതിയുടെ നടപടി സംസ്‌ക്കാര ശൂന്യവും അനുചിതവുമായിരുന്നുവെന്നും ദുബൈ പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ രാജ്യത്തിന്റെ സംസ്‌ക്കാരവും നിയമങ്ങളും പിന്തുടരണം. എന്തെങ്കിലും തെറ്റായ പ്രവര്‍ത്തി ചെയ്യുമ്ബോള്‍ യുഎഇ സൈബര്‍ നിയമം വച്ചുള്ള തുടര്‍ നടപടികളും അഭിമുഖീകരിക്കേണ്ടി വരുമെന്നും കേണല്‍ അല്‍ ഖാസിം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed