210 നഴ്‌സുമാര്‍ക്ക് അവസരം : അപേക്ഷിക്കണ്ട അവസാന തീയതി ആഗസ്റ്റ് 31
യുഎഇ : യുഎഇയിലേയ്ക്ക് 210 വനിതാ നഴ്‌സുമാരെ തിരഞ്ഞെടുക്കാന്‍ നോര്‍ക്ക റൂട്സിനു കരാര്‍ . എമിറേറ്റ്സ് സ്പെഷ്യല്‍റ്റി ആശുപത്രിയിലാണു നിയമനം .ബിഎസിസി നഴ്‌സിങ് ബിരുദവും 3 വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള 40 വയസ്സിനു താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം . ദുബായ് ഹെല്‍ത്ത് അതോറിറ്റി ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവർ വിശദമായ ബയോഡാറ്റ , ലൈസന്‍സിസ് പകര്‍പ്പ് എന്നിവ സഹിതം 2019 ആഗസ്റ്റ് 31 ന് മുമ്പായി rmt1.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങൾ ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്ന് വിളിക്കാൻ ) , 00918802012345 (വിദേശത്തു നിന്ന് ) എന്നിവയിൽ ലഭ്യം. 0471- 2770577, 0471-2770540 എന്നീ നമ്പരുകളിൽ മിസ്ഡ്കോൾ ചെയ്താലും മറുപടി കോളിൽ വിവരങ്ങൾ ലഭിക്കും.

