സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്​ ആ​ര്‍.​ടി.​എ​യു​ടെ 74 പ​ദ്ധ​തി​ക​ള്‍


ദുബൈ: ഹരിത സാന്പത്തിക വ്യവസ്ഥ, പരിസ്ഥിതി സുസ്ഥിരത, ഉൗര്‍ജ്ജ കാര്യക്ഷമത എന്നീ മേഖലകളില്‍ 74 പദ്ധതികളുമായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.'സുസ്ഥിര വികസനത്തിന് ഹരിത സാന്പത്തിക വ്യവസ്ഥ' എന്ന തലക്കെട്ടില്‍ 2012ല്‍ ഉദ്ഘാടനം ചെയ്ത യു.എ.ഇയുടെ പരിസ്ഥിതി സൗഹൃദ വികസന പദ്ധതിയുടെ ചുവടുപിടിച്ചാണ് 74 പദ്ധതികള്‍ മുന്നോട്ടുവെക്കുന്നത്. ഹരിത സാന്പത്തിക വ്യവസ്ഥ, സര്‍ക്കാര്‍ നയങ്ങള്‍, ഹരിത നഗരാസൂത്രണം, കാലാവസ്ഥാ മാറ്റത്തെ ഫലപ്രദമായി കൈകാര്യം ചെയ്യല്‍, പ്രകൃതി വിഭവങ്ങളുടെ കരുതലോടെയുള്ള ഉപയോഗം, ഹരിത സാങ്കേതിക  വിദ്യ എന്നീ ആറ് കേന്ദ്രബിന്ദുക്കള്‍ അടിസ്ഥാനമാക്കിയാണ് പദ്ധതി. 

സൗരോര്‍ജ്ജം പോലെയുള്ള ബദല്‍ ഉൗര്‍ജ്ജം കൂടുതലായി ഉപയോഗപ്പെടുത്തുക, വെള്ളത്തിെന്റെ ഉപയോഗം കുറക്കുകയും പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, പൊതുഗതാഗതം ശക്തിപ്പെടുത്തിയും പ്രോത്സാഹിപ്പിച്ചും സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച്‌ കാര്‍ബണ്‍ പുറന്തള്ളുന്നത് കുറച്ചുകൊണ്ടുവരുക തുടങ്ങിയവയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്ന് ആര്‍.ടി.എ സേഫ്റ്റി റിസ്ക് റെഗുലേഷന്‍ ആന്‍റ് പ്ലാനിങ് വിഭാഗം ഡയറക്ടര്‍ നദാ ജാസിം പറഞ്ഞു.
തെരുവുവിളക്കുകളിലും ട്രാഫിക് സിഗ്നലുകളിലും ട്രാം, മെട്രോ സ്റ്റേഷനുകളിലും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ മറ്റു സംവിധാനങ്ങളിലും ഉൗര്‍ജ്ജം സംരക്ഷിക്കുന്ന എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കും. അതോറിറ്റി ആസ്ഥാന മന്ദിരത്തിലെ പാര്‍ക്കിങ് കെട്ടിടത്തിലും ഖിസൈസ് സ്റ്റേഷനിലെ പാര്‍ക്കിങ്ങിലും സോളാര്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. 2018ല്‍ മാത്രം ഇത്തരത്തില്‍ 642000 ടണ്‍ കാര്‍ബണ്‍ ഡൈ ഒാക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞതായാണ് വിലയിരുത്തല്‍.


ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജന്‍ വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കും. ദുബൈ ടാക്സിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം അവസാനം 89 ആയിരുന്നെങ്കില്‍ 2019 അവസാനത്തോടെ 200 ആവും.ഹൈബ്രിഡ് വാഹനങ്ങള്‍ 2018 അവസാനത്തില്‍ 1461 ആണ്. 2021 ഒാടെ 50 ശതമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed