നാളെ ദേശവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും
ന്യൂഡൽഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പാസാക്കിയതിനെതിരെ നാളെ ദേശവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രാവിലെ 6 മുതല്‍ 24 മണിക്കൂറാണ് സമരം. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലൂടെ രാജ്യത്ത് മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് എതിരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പണിമുടക്ക്. നാളെ രാവിലെ 6 മണിമുതല്‍ വ്യാഴ്ച രാവിലെ 6 വരെയാണ് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുക. അത്യാഹിത വിഭാഗം, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് , അടിയന്തിര ശസ്ത്രക്രിയകള്‍ എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലെ ഐ.എം.എ അംഗങ്ങളായ എല്ലാ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

