ഫാമിലി വിസയിലുള്ള പുരുഷന്മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ്


ദുബായ്: പുതിയ നിയമ പ്രകാരം ഫാമിലി വിസയിലുള്ള പുരുഷന്മാര്‍ക്ക് യുഎഇ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. അവരുടെ കുടുംബങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള പുരുഷന്മാര്‍ക്കാണ് പെര്‍മിറ്റ് കിട്ടുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം ഇറക്കി.

ഫാമിലി വിസയിലുള്ള പുരുഷന്മാരെ തൊഴിലുടമകള്‍ക്ക് ജോലിയില്‍ എടുക്കാനും വര്‍ക്ക് പെര്‍മിറ്റ് നല്‍കാനും ഇനി സാധിക്കും. വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ സംബന്ധിച്ച്‌ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി അടുത്തിടെ പുറത്തിറക്കിയ പ്രമേയം നടപ്പാക്കുന്നതിനാണ് ഈ നീക്കം. മുന്‍പ് 

ഈ പെര്‍മിറ്റുകള്‍ കുടുംബത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള സ്ത്രീകള്‍ക്ക് മാത്രമായാണ് നല്‍കിയിരുന്നത്.

'കുടുംബങ്ങള്‍ക്ക് പ്രതിമാസ വരുമാന സ്രോതസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിലൂടെ അവര്‍ക്ക് സ്ഥിരത നല്‍കാനാണ് പ്രമേയം ലക്ഷ്യമിടുന്നത്'- മന്ത്രാലയത്തിന്‍റെ മാനവ വിഭവശേഷി അണ്ടര്‍സെക്രട്ടറി സെയ്ഫ് അഹമ്മദ് അല്‍ സുവൈദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed