പക്രു നിർമ്മാതാവുന്ന ഫാൻ‍സി ഡ്രസ്സ് ഓഗസ്റ്റ് 2ന് തിയേറ്ററുകളിൽ


കൊച്ചി: നടനും സംവിധായകനുമായ ഗിന്നസ് പക്രു ആദ്യമായി നിർ‍മിക്കുന്ന ഫാൻ‍സി ഡ്രസ്സ് ഓഗസ്റ്റ് 2ന് തിയേറ്ററുകളിലെത്തും. രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഗിന്നസ് പക്രുവിനോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ഒരു  ഹ്യൂമർ‍ ത്രില്ലറാണ് 'ഫാൻ‍സി ഡ്രസ്സ്'. എട്ടു വർ‍ഷം മുൻപ് കേട്ട വൺ‍ലൈൻ ഇഷ്ടപ്പെട്ടതോടെയാണ് സിനിമയാക്കാൻ തീരുമാനിച്ചതെന്നും, എന്നാൽ തന്നെപോലെയുള്ളവരെ കേന്ദ്ര കഥാപാത്രമാക്കി സിനിമ നിർമിക്കാൻ ആളെ കിട്ടാതെ വന്നപ്പോഴാണ് നിർമ്മാതാവിന്റെ തൊപ്പി എടുത്തണിഞ്ഞതെന്നും അജയ്കുമാർ‍ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

അഞ്ചു പേർ‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രശസ്തരായ നിരവധി താരങ്ങളും എത്തുന്നുണ്ട്. പക്രുവിനൊപ്പം  കലാഭവൻ‍ ഷാജോൺ, ഹരീഷ് കണാരൻ‍, ശ്വേത മേനോൻ‍, സൗമ്യ മേനോൻ തുടങ്ങിയവരാണ് പ്രധാന അഞ്ച് കഥാപാത്രങ്ങൾ. 

ഫാൻ‍സി ഫൺ പാക്ക് എന്നാണ് സിനിമയ്ക്ക് നൽ‍കുന്ന ടാഗ് ലൈന്‍. മാധവ് രാമദാസന്റെ ’ഇളയരാജ’യാണ് അജയ്കുമാറിന്റേതായി ഈ വർഷം റിലീസ് ചെയ്ത മറ്റൊരു ചിത്രം. സർ‍വ്വ ദീപ്തി പ്രൊഡക്ഷൻ‍സിന്‍റെ ബാനറിൽ‍ ഒരുങ്ങുന്ന ചിത്രത്തിൽ‍ ഛായാഗ്രഹണം പ്രദീപ് നായരും സംഗീതം രതീഷ് വേഗയും നിർ‍വ്വഹിക്കുന്നു. ഗാനരചന: സന്തോഷ് വർമ്മ, ജ്യോതിഷ് ടി. കാശി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed