ആപ്പിൾ‍ ഐഫോൺ‍ 5ജി അടുത്തവർ‍ഷം


സാൻ‍ഫ്രാൻസിസ്കോ: ആപ്പിൾ‍ ഐഫോൺ‍ 5ജി അടുത്തവർ‍ഷം പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. മൂന്ന് ഫോണുകൾ‍ 2020 ആപ്പിൾ‍ ഇറക്കാൻ‍ സാധ്യതയുണ്ടെന്നാണ് റിപ്പോർ‍ട്ട്. 

2020 ആദ്യ പാദത്തിൽ‍ ഇതുവരെ പിന്‍തുടർ‍ന്ന ഐഫോൺ ഡിസൈൻ‍ പൊളിച്ചെഴുതി 6.7 ഇഞ്ച്, 5.4 ഇഞ്ച്, 6.1 ഇഞ്ച് വലിപ്പത്തിലുള്ള മൂന്ന് ഐഫോണുകൾ‍ പുറത്തിറക്കും എന്നാണ് വാർ‍ത്ത. ഇവയിൽ‍ 5ജി സപ്പോർ‍ട്ട് ലഭിക്കും. കഴിഞ്ഞ ദിവസം ഇന്‍റെലിന്‍റെ മൊബൈൽ‍ ചിപ്പ് യൂണിറ്റ് ഏറ്റെടുത്ത ആപ്പിളിന്‍റെ പ്രവർ‍ത്തിയാണ് ആപ്പിൾ‍ നേരത്തെ 5ജി ഫോൺ‍ എത്തിക്കാൻ‍ ഇടയാക്കുകയെന്ന് റിപ്പോർ‍ട്ട് പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇന്‍റെല്ലിന്‍റെ സ്മാർ‍ട്ട്ഫോൺ മോഡം ബിസിനസ് 6886 കോടി രൂപയ്ക്ക്  ആപ്പിൾ‍ ഏറ്റെടുത്തത്. തങ്ങളുടെ 5ജിപദ്ധതികൾ‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ആപ്പിൾ‍ ഇത്തരം ഒരു നീക്കം നടത്തിയത്. ഇതോടെ ഇന്‍റെലിന്‍റെ 2,200 ജോലിക്കാർ‍ ഇനി ആപ്പിളിൽ‍ ജോലി ചെയ്യും. ഇതോടൊപ്പം ഇന്‍റെലിന്‍റെ 17,000ത്തോളം വയർ‍ലെസ് ടെക്നോളജി പേറ്റന്‍റുകൾ‍ ആപ്പിളിന് സ്വന്തമാകും.

ഇന്‍റെലിന്‍റെ മൊബൈൽ‍ ചിപ്പ് യൂണിറ്റിന്‍റെ ബൗദ്ധിക, ഭൗതിക സ്വത്തുക്കളും, വാടക കരാറുകളും ഈ കരാറിലൂടെ ആപ്പിളിന്‍റെ ഭാഗമാകും. ഈ കരാറിലൂടെ ആപ്പിളിന് ലഭിക്കുന്ന പേറ്റന്‍റുകളിൽ‍ സെല്ലുലാർ‍ പ്രോട്ടോക്കോൾ‍ സ്റ്റാന്‍റേർ‍ഡ് മുതൽ‍ മോഡം രൂപകൽ‍പ്പന വരെ അടങ്ങുന്നു. അതേ സമയം ഇന്‍റെൽ‍ തുടർ‍ന്നും പേഴ്സണൽ‍ കന്പ്യൂട്ടറുകൾ‍ക്കും, ഇന്‍റർ‍നെറ്റ് ഓഫ് തിംഗ്സ് എന്നിവയ്ക്ക് വേണ്ടിയുള്ള ചിപ്പുകൾ‍ നിർ‍മ്മിക്കും. ഓട്ടനോമസ് വാഹനങ്ങളുടെ സാങ്കേതികതയിലും ഇന്‍റെൽ‍ തുടരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed