യുഎഇയില്‍ തീപിടിത്തം : 21 പേരെ രക്ഷപ്പെടുത്തി
അബുദാബി: മുഷ്റിഫ് ഭാഗത്ത് വിവിധ രാജ്യക്കാരായ 9 കുടുംബങ്ങള്‍ താമസിച്ചിരുന്ന വില്ലയില്‍ തീപിടിത്തം. വില്ലയ്ക്കകത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 21 പേരെ അബുദാബി പോലീസ് രക്ഷിച്ചു. പുക ശ്വസിച്ച് അവശരായ 3 പേരെ ആശുപത്രിയിലേക്കു മാറ്റി. വില്ലകളിലും മറ്റും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി അപകടം ഒഴിവാക്കണമെന്ന് സിവില്‍ ഡിഫന്‍സിലെ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ സാലിം ഹാഷിം അല്‍ ഹബാഷി അറിയിച്ചു.

