എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചു : അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയില്‍ എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. റിയാദിനടുത്ത ഫൈസലിയയിലുണ്ടായ അപകടത്തില്‍ സൗദി പൗരനും സെക്യൂരിറ്റി ജീവനക്കാരനുമായ മുഹമ്മദ് ശറഹീലും(32),ഭാര്യയും മൂന്നു മക്കളുമാണ് കറുത്ത പുക ശ്വസിച്ച് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ഫ്ലാറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട സ്വദേശി വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ റെഡ് ക്രസന്റിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

