നിര്‍ബന്ധിത വിശ്രമം അനുവദിച്ച് യു എ ഇ.
യു എ ഇ : യു എ ഇ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങള്‍ കനത്ത ചൂടിലേക്ക് കടന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പുറം ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ഉച്ച വിശ്രമ സമയം അനുവദിച്ച് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഉച്ചക്ക് ശേഷം 12.30 മുതല്‍ മൂന്നു മണി വരെ നിര്‍ബന്ധിത വിശ്രമം നല്‍കണം. തൊഴിലാളികള്‍ക്ക് വിശ്രമത്തിനാവശ്യമായ തണലൊരുക്കണമെന്ന് ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്നുണ്ട് . നിയമം ലംഘിച്ച് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്ന കന്പനികള്‍ക്ക് 5000 ദിര്‍ഹം മുതലുള്ള പിഴ ചുമത്തും. ഇതിനു പുറമെ കന്പനികളെ തരം താഴ്ത്തുകയും ചെയ്യും. ഓവര്‍ ടൈം ജോലി ചെയ്യേണ്ട സാഹചര്യം വന്നാല്‍ തൊഴില്‍ നിയമ പ്രകാരമുള്ള അധിക വേതനം നല്‍കണമെന്നും മന്ത്രാലയം നിഷ്കര്‍ഷിക്കുന്നുണ്ട്. നിര്ജ്ജലീകരണത്തിനുള്ള സാധ്യത കണക്കിലെടുത്ത് തൊഴിലാളികള്‍ക്കാവശ്യമായ കുടിവെള്ളം ജോലിസ്ഥലങ്ങളില്‍ ഉറപ്പു വരുത്തണം. സെപ്റ്റംബര്‍ 15 വരെ ഉച്ച സമയത്തുള്ള നിര്‍ബന്ധിത വിശ്രമം തുടരും. മൂന്നു മാസക്കാലത്തേക്ക് തൊഴിലാളികളുടെ ജോലി സമയം അറബി ഭാഷയിലും, തൊഴിലാളികള്‍ക്ക് മനസിലാകുന്ന ഭാഷയിലും ജോലി സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

