ഏഴാം നൂറ്റാണ്ടിലെ തിരു ശേഷിപ്പുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു
അബുദാബി ∙ യുഎഇയിലെ ക്രൈസ്തവ ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്ത്, സർ ബനിയാസ് ദ്വീപിൽ കണ്ടെത്തിയ ഏഴാം നൂറ്റാണ്ടിലെ ആശ്രമ ശേഷിപ്പുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. 1400 വർഷം പഴക്കമുള്ള ആശ്രമത്തിന്റെ ശേഷിപ്പുകളാണ് ഇതെന്ന് പുരാവസ്തു വകുപ്പ് അധികൃതർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കെട്ടിടാവശിഷ്ടങ്ങൾ മേൽക്കൂരകെട്ടി സംരക്ഷിച്ച് സഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയായിരുന്നു. യുഎഇയിൽ കണ്ടെത്തുന്ന ആദ്യ ക്രൈസ്തവ ആശ്രമ ശേഷിപ്പാണിത്. സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വിനോദസഞ്ചാര വിഭാഗം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, അണ്ടർ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
|
|

