ജോസ് കെ. മാണിയെ പാർട്ടി വൈസ് ചെയർമാനാക്കാമെന്ന് പി.ജെ ജോസഫ്
തിരുവനന്തപുരം: ജോസ് കെ. മാണിയെ കേരളാ കോൺഗ്രസ് വൈസ് ചെയർമാനാക്കാമെന്ന് പി.ജെ ജോസഫ്. കെ.എം മാണിക്ക് ശേഷം കേരളാ കോൺഗ്രസിനെ നയിക്കാൻ സി.എഫ് തോമസ് വരുന്നതിൽ എതിർപ്പില്ലെന്നും ജോസഫ് പറഞ്ഞു. സി.എഫ് തോമസ് പാർട്ടി ചെയർമാനാകുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
നിലവിൽ കേരളാ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റായിരിക്കെ പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നതാണ് പാർട്ടിക്കകത്തെ സമവായ ഫോർമുലയെന്നും പി.ജെ ജോസഫ് അറിയിച്ചു. പാർട്ടിക്കകത്തെ പ്രതിസന്ധികളിൽ തീരുമാനം വൈകാതെയുണ്ടാകും. താൻ പ്രത്യേക പാർട്ടി യോഗം വിളിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു.

