എ.ആർ റഹ്മാന്‍റെ അനന്തരവൾ സിനിമയിലേക്ക്!
ചെന്നൈ: വിജയ് സേതുപതി. ഐശ്വര്യ രാജേഷ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന കാ പെ രണസിങ്കം എന്ന ചിത്രത്തിലൂടെ എ.ആർ റഹ്മാന്‍റെ അനന്തരവൾ ഭവാനി ശ്രീ സിനിമയിലേക്ക്. റഹ്മാന്‍റെ സഹോദരിയും ഗായികയുമായ എ.ആർ റൈഹാനയുടെ മകളാണ് ഭവാനി ശ്രീ. സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ്കുമാർ ഭവാനി ശ്രീയുടെ മൂത്ത സഹോദരനാണ്. ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെയാണ് ഭവാനി അവതരിപ്പിക്കുന്നത്.പി.കെ. വീരുമാണ്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കെ.ജെ.ആർ സ്റ്റുഡിയോസ് ആണ് നിർമാണം. സംഗീതമൊരുക്കുന്നത് ജിബ്രാനാണ്. അമല അകിനേനി പ്രധാനവേഷത്തിൽ എത്തുന്ന ഹൈ പ്രീസ്റ്റസ് എന്ന വെബ് സീരിസിലും ഭവാനി വേഷമിടാൻ ഒരുങ്ങുകയാണ്. നടൻ കൃഷ്ണയാണ് വെബ് സീരീസ് നിർമിക്കുന്നത്.

