രാഹുൽ മാങ്കൂട്ടത്തിൽ അയോഗ്യനായേക്കും; സ്പീക്കർ നിയമോപദേശം തേടുന്നു


ഷീബ വിജയൻ

തുടർച്ചയായി ഗുരുതരമായ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയേക്കുമെന്ന് സൂചന. രാഹുലിന്റെ വിഷയം നിയമസഭയുടെ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. അദ്ദേഹം എം.എൽ.എ സ്ഥാനത്ത് തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അയോഗ്യതാ നടപടികൾക്കായി നിയമോപദേശം തേടുമെന്നും സ്പീക്കർ വ്യക്തമാക്കി. അതേസമയം, വൈദ്യപരിശോധനയ്ക്കായി രാഹുലിനെ എത്തിച്ച പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകർ കനത്ത പ്രതിഷേധം ഉയർത്തി. വലിയ തോതിലുള്ള കൂകിവിളികളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.

article-image

asdsaadsasw

You might also like

  • Lulu Exchange
  • Straight Forward

Most Viewed