രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു; രൂക്ഷവിമർശനവുമായി കെ. മുരളീധരൻ


ഷീബ വിജയൻ

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അറസ്റ്റിലായതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി കെ. മുരളീധരൻ രംഗത്തെത്തി. തെറ്റായ പ്രവണതകൾ കണ്ടതുകൊണ്ടാണ് രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതെന്നും തങ്ങൾ ബ്രഹ്മാസ്ത്രം തക്കസമയത്ത് തന്നെ പ്രയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വർണം കട്ടവരേയും സ്ത്രീലമ്പടന്മാരേയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ലെന്നും കൂട്ടത്തിൽ നിർത്താൻ കൊള്ളാത്തവനാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പാർട്ടി നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എം.എൽ.എ സ്ഥാനം രാഹുൽ സ്വയം രാജിവെക്കേണ്ടതായിരുന്നുവെന്നും ഇനി മുതൽ രാഹുലിന്റെ പ്രവർത്തികളിൽ കോൺഗ്രസിന് ഉത്തരവാദിത്തമില്ലെന്നും മുരളീധരൻ കൂട്ടിചേർത്തു. സി.പി.എം ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലടക്കം ഉൾപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കിയ ചരിത്രം പറഞ്ഞ് തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

article-image

sfewerweqrw

You might also like

  • Lulu Exchange
  • Straight Forward

Most Viewed