വി­നോ­ദസഞ്ചാ­രി­കൾ­ക്ക് വാ­റ്റ് മടക്കി­ നൽ­കു­ന്ന പദ്ധതി­ക്ക് അംഗീ­കാ­രം


ദുബൈ : ദുബൈയിൽ വിനോദസഞ്ചാരികൾക്കു മൂല്യവർദ്ധിത നികുതി (വാറ്റ്) മടക്കിനൽകുന്ന പദ്ധതിക്ക് അംഗീകാരം. ടൂറിസ്റ്റ്സ് റീഫണ്ട് സ്കീം എന്ന പദ്ധതിക്ക് ഫെഡറൽ ടാക്സ് അതോറിറ്റിയുടെ (എഫ്.ടി.എ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകാരം നൽകുകയായിരുന്നു. ദുബൈ റൂളേഴ്സ് കോർട്ടിൽ നടന്ന യോഗത്തിൽ ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായിരുന്നു. 

യു.എ.ഇ ബിസിനസ് സ്ഥാപനങ്ങൾ ടൂറിസ്റ്റ് റീഫണ്ട് സ്കീമുമായി ബന്ധപ്പെട്ടു രാജ്യാന്തര നിലവാരത്തിൽ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. നികുതി മടക്കിനൽകുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ എല്ലാ ഔട്ട്‌ലെറ്റുകളും മറ്റു വിൽപ്പനകേന്ദ്രങ്ങളും പരസ്പരം ബന്ധിപ്പിച്ചുള്ള സംവിധാനമാണ് എഫ്.ടി.എ ആവിഷ്കരിക്കുന്നത്. 

പുകയില ഉൽപ്പന്നങ്ങളുടെ വിപണനം നടത്തുന്പോൾ എക്സൈസ് നികുതി ചുമത്തുന്നത് ഉറപ്പാക്കാൻ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനവുംനടപ്പാക്കും. കസ്റ്റംസ് വകുപ്പ്, സാന്പത്തിക വകുപ്പിന്റെ ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവയുമായി ചേർന്ന് ഏകോപനം നടത്തിയാണു നടപടികൾ സ്വീകരിക്കുന്നത്.

2,81,000 സ്ഥാപനങ്ങൾ വാറ്റിനും 637 സ്ഥാപനങ്ങൾ എക്സൈസ് ടാക്സിനുമായി ര ജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടാക്സ് ഏജന്റുമാരുടെ എണ്ണം 83 ആയി. അക്രഡിറ്റഡ് ക്ലിയറൻസ് കന്പനികളുടെ എണ്ണം 85 ആയി ഉയർന്നെന്നും അധികൃതർ അറിയിച്ചു.

വാറ്റിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുെട എണ്ണത്തിൽ നിർണായകമായ പുരോഗതിയുണ്ടെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യു.എ.ഇ നികുതി സംവിധാനം വൻവിജയമാണെന്നു തെളിഞ്ഞെന്നും ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അറിയിച്ചു. 

സുഗമമായതും പരസ്പര ബന്ധിതമായതുമായ ഇലക്ട്രോണിക് സംവിധാനം, സാന്പത്തിക നിയമരംഗത്ത് ലോകോത്തര നിലവാരം പുലർത്തുന്ന ഒന്നാണെന്നും മേഖലയിലും രാജ്യാന്തര തലത്തിലും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed