ദു­­­­­­­ബൈ­­­­­­­ രാ­­­­­­­ജ്യാ­­­­­­­ന്തര വി­­­­­­­മാ­­­­­­­നത്താ­­­­­­­വള മേ­­­­­­­ഖലയിൽ മൂ­­­­­­­ന്ന് പാ­­­­­­­ലങ്ങൾ കൂ­­­­­­­ടി­­­­­­­ തു­­­­­­­റക്കും


ദുബൈ : ദുബൈ രാജ്യാന്തര വിമാനത്താവള മേഖലയിലെ ഗതാഗതം സുഗമമാക്കുന്ന എയർപോർട്ട് സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി മൂന്നു പാലങ്ങൾ കൂടി യാത്രയ്ക്കായി തുറന്നു കൊടുക്കും. എയർപോർട് സ്ട്രീറ്റ് − നാദ് അൽ ഹമർ ഇന്റർചെയ്ഞ്ച്, മാറക്കെച്ച് എയർപോർട് സ്ട്രീറ്റ് ജംക്‌ഷൻ എന്നിവിടങ്ങളിലാണു പുതിയ പാലങ്ങൾ. 

നാലു ജംക്‌ഷനുകളിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിനുള്ള നിർമാണപ്രവർത്തനങ്ങളാണ് എയർപോർട് സ്ട്രീറ്റ് നവീകരണ പദ്ധതിയിലുള്ളത്. നാദ് അൽ ഹമർ സ്ട്രീറ്റിൽ നിന്ന് എയർപോർട് സ്ട്രീറ്റിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്ന രീതിയിലാണു പുതിയ പാലങ്ങളുടെ നിർമാണം. ഇതോടെ നാദ് അൽ ഹമർ ഭാഗത്തുനിന്നു വരുന്നവർക്കു സമയനഷ്ടം കൂടാതെ വിമാനത്താവളത്തിലെത്താൻ കഴിയും. മാറക്കെച്ച് എയർപോർട്ട് സ്ട്രീറ്റ് ജംക്‌ഷനിൽ നിന്നു ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കാതെതന്നെ വിമാത്താവളത്തിന്റെ ടെർമിനൽ മൂന്നിലേക്ക് എത്താവുന്ന തരത്തിലാണു രണ്ടാമത്തെ പാലം തുറന്നിരിക്കുന്നത്. 

മാറക്കെച്ച് സ്ട്രീറ്റിൽനിന്നു ദുബായ് ഏവിയേഷൻ എഞ്ചിനീയറിംഗ്് പ്രോജക്ട് മേഖലയിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്നതാണു മൂന്നാമത്തെ പാലം. മാറക്കെച്ച് സ്ട്രീറ്റിൽ ട്രാഫിക് സിഗ്നലിലുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് എയർപോർട് സ്ട്രീറ്റിൽ ഇരുവശത്തേക്കും മൂന്നു ട്രാക്കുകൾ വീതമുള്ള പാലങ്ങളും നവീകരണ പദ്ധതിയുടെ ഭാഗമാണ്. എയർപോർട് സ്ട്രീറ്റിൽനിന്നു മാറക്കെച്ച് സ്ട്രീറ്റിലേക്കു പ്രവേശിക്കുന്നതിനുള്ള രണ്ടുവരി അടിപ്പാതയുടെ നിർമാണം ജൂലൈ മാസത്തോടെ പൂർത്തിയാക്കും. നാലു ജംക്‌ഷനുകളിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതോടെ എയർപോർട് സ്ട്രീറ്റിലൂടെ ഒരു മണിക്കൂറിൽ അയ്യായിരം വാഹനങ്ങൾക്കു കടന്നുപോകാൻ സാധിക്കുമെന്ന് ആർ.ടി.എ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. 2020ൽ 9.2 കോടി യാത്രക്കാരെന്ന ദുബൈ വിമാനത്താവളത്തിന്റെ ലക്ഷ്യം കൈവരിക്കാനും പുതിയ ഗതാഗതപരിഷ്കാരം കൊണ്ട് സഹായിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. 

കാസബ്ലാങ്ക സ്ട്രീറ്റും എയർപോർട് റോഡും ചേരുന്ന ജംക്‌ഷനിലും നവീകരണ പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിമാനത്താവളത്തിൽനിന്ന് എളുപ്പത്തിൽ കാസബ്ലാങ്ക സ്ട്രീറ്റിലേക്കു പ്രവേശിക്കാവുന്ന പാലമാണ് ഇതിൽ പ്രധാനം. ഇതുവഴി വിമാനത്താവളത്തിൽനിന്നു വരുന്നവർക്കു കാസബ്ലാങ്ക ജംക്‌ഷനിലെ ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കാതെതന്നെ കാസബ്ലാങ്ക സ്ട്രീറ്റിലേക്കു പ്രവേശിക്കാം. ഇതിനു പുറമേ ഗെരൂദ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കു നേരിട്ട് ഒന്നാം ടെർമിനലിലേക്കും മൂന്നാം ടെർമിനലിലേക്കും നേരിട്ടു പ്രവേശിക്കാവുന്ന സമാന്തര റോഡും പദ്ധതിയുടെ ഭാഗമാണ്. കാസബ്ലാങ്ക സ്ട്രീറ്റിൽ തിരക്കു കുറയ്ക്കുന്നതിനു ലൈനുകളുടെ എണ്ണം വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed