അഡ്‌നോ­­­­­­­ക് സേ­­­­­­­വന േ­­­­­­­സ്റ്റഷനു­­­­­­­കളിൽ ഫ്െ­­­­­­­ളക്‌സ് സംവി­­­­­­­ധാ­­­­­­­നത്തി­­­­­­­ലൂ­­­­­­­ടെ­­­­­­­ ഇന്ധനം നൽ­­­കാൻ പദ്ധതി­­­­­­­


അബുദാബി : അബുദാബി നാഷനൽ ഓയിൽ കന്പനി (അഡ്‌നോക്) സേവന േസ്റ്റഷനുകളിൽ ഫ്െളക്‌സ് സംവിധാനത്തിലൂടെ ഇന്ധനം നൽകാൻ പദ്ധതി നിലവിൽ വന്നു. പ്രീമിയം, സെൽഫ്, മൈ േസ്റ്റഷൻ എന്നീ സർവീസ് മാർഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഇന്ധനം നൽകാനാണ് അഡ്‌നോക് ഫ്‌ളെക്‌സ് രീതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 

ചെറിയ ഫീസ് ഈടാക്കി പ്രീമിയം സേവനം ഉറപ്പാക്കും. സ്വന്തം വാഹനത്തിൽ സ്വയം ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമാണു രണ്ടാമത്തേത്. ഉപഭോക്താക്കൾക്കു മെച്ചം ഈ രീതിയാണ്. മൂന്നാമത്തെ മൈ േസ്റ്റഷൻ രീതി പെട്രോളും പാചകവാതകവും നേരിട്ട് ഉപഭോക്താക്കൾക്കു വിതരണം ചെയ്യുന്നതാണ്. ജീവനക്കാർക്കു പരിശീലനം നൽകി പുതിയ ഫ്‌ളെക്‌സ് സേവനരീതിയിലൂടെ ഉപഭോക്തൃ സേവനം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ. സേവനങ്ങൾ സംബന്ധിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങൾക്കു സേവന േസ്റ്റഷനുകളിലെ ജീവനക്കാർ മറുപടി നൽകുമെന്ന് അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ അബുദാബി റീട്ടെയിൽ സെയിൽസ് വൈസ് പ്രസിഡണ്ട് സുൽത്താൻ സാലെം അൽ ജെനൈബി അറിയിച്ചു. 

നിലവിൽ വാഹനത്തിൽ സർവീസ് േസ്റ്റഷനുകളിലെ ജീവനക്കാർ തന്നെയാണ് ഇന്ധനം നിറയ്ക്കുന്നതും പണം ഈടാക്കുന്നതും. ഈ രീതി പ്രീമിയം സേവനത്തിനു മാത്രമാവുകയും സർവീസ് ചാർജ് ഈടാക്കുകയും ചെയ്യും. സർവീസ് ചാർജില്ലാതെ ഇന്ധനം നിറയ്ക്കണമെന്നുള്ള ഉപഭോക്താക്കൾ സെൽഫ് സർവീസ് മെഷീനിനു സമീപം വാഹനം നിർത്തി സ്വയം ഇന്ധനം നിറയ്ക്കുകയും പണം നൽകുകയും വേണം. 

പെട്രോൾ നിറയ്ക്കുന്നതിനു മുന്പ് വാഹനത്തിന്റെ എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്തശേഷമേ ഡ്രൈവർ പുറത്തിറങ്ങാൻ പാടുള്ളൂ. കുട്ടികളെയും ലാളിക്കുന്ന മൃഗങ്ങളെയും വാഹനത്തിൽ നിന്നു പുറത്തിറക്കരുത്. മെഷീനിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റാറ്റിക് ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പാഡിൽ രണ്ടു സെക്കൻഡ് സ്പർശിക്കുക. ആവശ്യമുള്ള ഇന്ധനത്തിന്റെ നോസിൽ എടുത്തു വാഹനത്തിലെ ഇന്ധന ടാങ്കിന്റെ അടപ്പു തുറന്നു ടാങ്കിലേക്കു തിരുകുകയും പന്പ് പ്രവർത്തിപ്പിക്കുകയും ചെയ്യണം.  ഇന്ധനം നിറച്ചുകഴിഞ്ഞ് വാഹന ടാങ്കിൽനിന്നു നോസിൽ തിരിച്ചു മെഷീനിൽ സുരക്ഷിതമായി തിരികെ വച്ചശേഷമാണു പണം അടയ്ക്കേണ്ടത്. ഇന്ധനം നിറച്ചശേഷം പണം നൽകുകയോ ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ പണം അടയ്ക്കുകയോ ചെയ്യാം. ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർ സ്‌ക്രീനിൽ പേയ്‌മെന്റ് രീതി തിരഞ്ഞെടുത്തു സ്‌ക്രീനിലെ നിർദേശങ്ങൾ പിന്തുടരുക. പേയ്‌മെന്റിനു മുന്പ് ഇന്ധനം നിറച്ച തുക ഉറപ്പാക്കുക. ഉപഭോക്താക്കൾക്കു പണം അടച്ചതിന്റെ രസീത് പ്രിന്റു ചെയ്യാനും സാധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed