ദു­ബൈ­ ഡ്യൂ­ട്ടി­ ഫ്രീ­ നറു­ക്കെ­ടു­പ്പ് : ഭാ­ഗ്യം വീ­ണ്ടും മലയാ­ളി­ക്കൊ­പ്പം


ദുബൈ : ദുബൈ ഡ്യൂട്ടി ഫ്രീയുടെ സർപ്രൈസ് നറുക്കെടുപ്പിൽ മലയാളിയായ കെ. ധനേഷിന് ഒരു മില്യൺ യു.എസ് ഡോളർ (ഏതാണ്ട് 6,49,79,100 ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചു. ഇരുപതിയഞ്ച് വയസുള്ള ധനേഷ് ഏതാനും ആഴ്ച മുന്പ് അവധിക്ക് നാട്ടിലേക്ക് പോകുന്പോഴാണ് 266 സീരിസിലെ 4255 എന്ന നന്പറിലെ ടിക്കറ്റ് എടുത്തത്. 

ആദ്യമായി നടത്തിയ പരീക്ഷണത്തിൽ ഭാഗ്യം ഈ ചെറുപ്പക്കാരനൊപ്പം നിൽക്കുകയും ചെയ്തു.  ഒന്നര വർഷമായി ദുബൈയിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് ധനേഷ്. ദൈവത്തിന് നന്ദി പറയുന്നു. ദുബൈ ഡ്യൂട്ടി ഫ്രീ വളരെ മനോഹരമായ സമ്മാനമാണ് നൽകിയതെന്ന് ധനേഷ് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed