കരി­മരു­ന്നിന് തീ­പടർ­ന്ന് പെ‌­‌ാ­ള്ളലേ­റ്റ കു­ട്ടി­ മരി­ച്ചു­


പാലക്കാട് : വണ്ടിത്താവളം അലയാറിൽ പെ‌‌ാങ്കലിനിടെ ഒ‌ാലപ്പടക്കത്തിൽ നിന്നു കരിമരുന്നിനു തീപടർന്നു ഗുരുതരമായി പൊള്ളലേറ്റ ഏഴ് വയസ്സുകാരൻ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ കരൂർ കളുമടൈ സ്വദേശി മുത്തുവിജയന്റെയും അലയാർ സ്വദേശിനി വിജിതയുടെയും ഇളയ മകൻ കവിൻ ആണ് തൃശൂർ മെ‍‍ഡിക്കൽ കോേളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 

കരിമരുന്ന് എത്തിച്ച വണ്ടിത്താവളം കൈതറവ് വീട്ടിൽ കുട്ടമണി (67), ഉത്സവ കമ്മിറ്റി അംഗം അലയാർ സ്വദേശിശിവദാസ് (39) എന്നിവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി അലയാർ സ്വദേശി ചെല്ലൻ (68) പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌ഫോടക വസ്തു നിയമപ്രകാരവും മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ് എടുത്തത്. പടക്കം പൊട്ടിക്കുന്നതിനിടെ പുല്ലിലേക്ക് തീപടർന്ന് കരിമരുന്നു സൂക്ഷിച്ച ഭാഗത്തേക്ക് വ്യാപിച്ചാണ് അപകടം.വെടിക്കെട്ടിന് ലൈസൻസ് എടുത്തിരുന്നില്ലെന്നും പോലീസ് അറിയിച്ചു. 

പൊള്ളലേറ്റു വിവിധ ആ ശുപത്രികളിൽ ചികിത്സ തേടിയ അലയാർ സ്വദേശികളായ 12 പേരിൽ നാലുപേർ ആശുപത്രി വിട്ടു. പരിക്കേറ്റ ഒന്നാം പ്രതി ചെല്ലൻ, പൊന്നുകാശി, നാരായണൻകുട്ടി, ഷൺമുഖൻ എന്നിവരാണു തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബിനു, ശ്രേയസ് എന്നിവർക്ക് തൃശൂർ മെഡിക്കൽ കോേളജ് ആശുപത്രിയിലും രാജേഷ്, ബിന്ദു എന്നിവർ‍ക്ക് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സ തുടരുന്നു. കവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് മെഡിക്കൽ കോേളജ് ആശുപത്രിയിൽ നടക്കും. കവിന്റെ സഹോദരൻ: നവീൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed