ഗൾ­ഫി­ലെ­ അതി­സന്പന്നരു­ടെ­ എണ്ണത്തിൽ‍ ഇന്ത്യക്കാർ മു­ന്നി­ൽ


ദുബൈ : ഗൾഫിലെ അതിസന്പന്നരായ സംരംഭകരുടെ എണ്ണത്തിൽ ഇന്ത്യക്കാർ മുന്നിൽ‍. ഇന്ത്യയിൽ‍ നിന്ന് 13 കോടീശ്വരന്മാരാണ് പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 36 പേരുള്ള പട്ടിക  ചൈനയിലെ ഹുറൂൺ റിപ്പോർ‍ട്ടാണ് പുറത്തിറക്കിയത്. ഗൾഫിലെ വിദേശികളായ, സ്വയംസംരംഭകരായ കോടീശ്വരന്മാരുടെ എണ്ണം വർദ്ധിക്കുകയാണെന്നും റിപ്പോർ‍ട്ട് പറയുന്നു. ഇതിൽ മുന്നിൽ നിൽ‍ക്കുന്നതും ഇന്ത്യയിൽ നിന്നുള്ളവരാണ്.

പട്ടികയിൽ അഞ്ചാമതായി സ്ഥാനം പിടിച്ചിരിക്കുന്നത് ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയാണ് (ആസ്തി −32,425 കോടി രൂപ), എൻ‍.എം.സി ഹെൽത്ത്‌ കെയർ ചെയർമാൻ ബി.ആർ ഷെട്ടി, ആർ.പി. ഗ്രൂപ്പ് ചെയർമാൻ‍ രവി പിള്ള (22,699 കോടി രൂപ വീതം), ലാൻഡ്മാർക്ക് മേധാവി മിക്കി ജെഗിതാനി എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ. 

ജെംസ് എഡ്യൂക്കേഷൻ ചെയർമാൻ‍ സണ്ണി വർക്കി (18,156 കോടി രൂപ), ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ‍, വി.പി.എസ് ഹെൽത്ത് കെയർ എം.ഡി. ഷംഷീർ വയലിൽ ( 11,023 കോടി രൂപ വീതം), ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ‍ എം.ഡി ആസാദ് മൂപ്പൻ (6,484 കോടി രൂപ), ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ റിസ്വാൻ സാജൻ തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് ഇന്ത്യൻ പ്രമുഖർ. 

സ്വയംസംരംഭകരായ കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം മാജിദ് അൽ ഫുത്തൈം ഹോൾഡിംങ് മേധാവി മാജിദ് അൽ ഫുത്തൈം നേടി. ആറ് ഗൾഫ് രാജ്യങ്ങളിൽ‍ വെച്ചേറ്റവും കൂടുതൽ സ്വയം സംരംഭകരായ കോടീശ്വരന്മാരുള്ളത് യു.എ.ഇയിലാണ്്‍. ഇതിൽ കൂടുതൽ പേർ ദുബൈയിൽ നിന്നുള്ളവരാണ്. 

കോടീശ്വരന്മാരുടെ പ്രവർത്തന മേഖലയിൽ റീട്ടെയിലിനാണ് ഒന്നാംസ്ഥാനമെന്ന് റിപ്പോർ‍ട്ട് പറയുന്നു. ലാൻഡ്മാർക്ക്, ലുലു തുടങ്ങിയ പ്രമുഖ ബ്രാൻ‍ഡുകളുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് ആരോഗ്യമേഖലയാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കോടീശ്വരന്മാർ ബി.ആർ ഷെട്ടിയും സണ്ണി വർക്കിയുമാണെന്ന് റിപ്പോർ‍ട്ട് പറയുന്നു. ബി.ആർ ഷെട്ടിയുടെ സന്പദ് വളർച്ച 125 ശതമാനവും സണ്ണി വർക്കിയുടേത് 87 ശതമാനവുമാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed