സ്വദേ­ശി­വൽ­കരണം : റി­ക്രൂ­ട്ട്മെ­ന്റ് പരിപാടിയിൽ റജി­സ്റ്റർ ചെ­യ്തത് 1520 സ്വദേ­ശി­കൾ


ദുബൈ : സ്വദേശിവൽകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മനുഷ്യവിഭവശേഷി സ്വദേശിവൽകരണ മന്ത്രാലയംനടത്തിയ മൂന്നുദിന റിക്രൂട്ട്മെന്റ് പരിപാടിയിൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ ആയിരത്തിലേറെ സ്വദേശികളെ തിരഞ്ഞെടുത്തു. കസ്റ്റമർ സർവ്വീസ് ഉൾപ്പെടെയുള്ള രംഗങ്ങളിൽ സ്വദേശികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി. റിക്രൂട്മെന്റ് പരിപാടിയിൽ 1520 സ്വദേശികളാണു റജിസ്റ്റർ ചെയ്തതെന്നു മന്ത്രാലയത്തിലെ മനുഷ്യശേഷികാര്യ അണ്ടർസെക്രട്ടറി സെയ്‌ഫ് അഹമ്മദ് അൽ സുവൈദി അറിയിച്ചു.

തൊഴിൽ അന്വേഷകർക്കായി 1866 അഭിമുഖങ്ങൾ നടത്തി. 58 ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ പങ്കെടുത്തു. തൊഴിൽ അന്വേഷകരുടെ മികവ്, ശേഷി തുടങ്ങിയവ വിലയിരുത്തി, ജോലിക്കു വേണ്ട കത്ത് കൈമാറുന്ന നടപടികൾ പൂർത്തിയാക്കി. തൊഴിൽ അന്വേഷകരിൽ നാനൂറിലേറെപ്പേർ പുതിയ തൊഴിലുടമകളുമായി കരാർ ഒപ്പിട്ടെന്ന് അധികൃതർ അറിയിച്ചു. ബാക്കിയുള്ള 602 പേരെ നിയോഗിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു. തൊഴിൽ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളുമായി സംസാരിച്ച് പുതിയ സ്വദേശി ജീവനക്കാർക്ക് ഉടൻ നിയമനം നൽകുമെന്ന് അൽ സുവൈദി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed