ദുബൈയിൽ സൗരോർജ്ജത്തിൽ നിന്ന് എട്ട് ലക്ഷം വീടുകൾക്ക് വൈദ്യുതി


ദുബൈ : ദുബൈയിൽ സൗരോർ‍ജ്ജത്തിൽ നിന്ന് എട്ടു ലക്ഷം വീടുകൾക്ക് വൈദ്യുതി. ദുബൈയിൽ നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ സൗരോർ‍ജ്ജ പാർക്കിൽ നിന്നാണ് വൈദ്യുതി വിതരണം നടക്കുക. പദ്ധതിയുടെ നാലാംഘട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന 700 മെഗാവാട്ട് വൈദ്യുതി ദുബൈയിലെ 2.7 ലക്ഷം വീടുകൾക്ക് വെളിച്ചം പകരുകയും മറ്റു ഗാർഹികാവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. 

സൗരോർജ്ജ വൈദ്യുതിയായതിനാൽ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന 14 ലക്ഷം ടൺ കാർബൺഡയോക്‌സൈഡിന്റെ ബഹിർഗമനവും ഒഴിവാക്കാനാവും. ഈ സോളാർ പാർ‍ക്ക് പൂർത്തിയാകുന്പോൾ 5000 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കപ്പെടുക. 5000 കോടി ദിർഹമാണ് ആകെ ചെലവ്. 88000 കോടി ഇന്ത്യൻ രൂപ. 

യു.എ.ഇയിൽ ജല വൈദ്യുത പദ്ധതികൾക്ക് സാധ്യതയില്ലാത്തതിനാലാണ് സുലഭമായ പെട്രോളിയത്തിൽ നിന്നുള്ള വൈദ്യുതോൽപ്പാദനത്തിൽ നിന്നും പരിസ്ഥിതിസൗഹൃദമായ പാരന്പര്യേതര ഊർ‍ജ്ജ പദ്ധതികളിലേയ്ക്ക് യു.എ.ഇ കളംമാറ്റി ചവിട്ടുന്നത്. ഈ വൈദ്യുതോൽപ്‍പാദനം എണ്ണയേതര വരുമാനം കൂടി ലക്ഷ്യമാക്കിയുള്ളതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed