സ്വദേശിവൽക്കരണത്തിന് സാവകാശം വേണമെന്ന് ആവശ്യം
റിയാദ് : സൗദിയിൽ നഗര ഗ്രാമകാര്യ മന്ത്രാലയത്തിൽ സന്പൂർണ സൗദിവൽക്കരണം നടപ്പിലാക്കുന്നതിനു സാവകാശം വേണമെന്ന് ആവശ്യം. പരിചയ സന്പന്നരായ വിദേശികളെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതിനെ മന്ത്രാലയം വിമർശിച്ചു.
നഗര ഗ്രാമകാര്യ മന്ത്രാലയത്തിന്‍റെ 2017 വാർഷിക റിപ്പോർട്ടിൽ ആണ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന വിദേശികളെ പിരിച്ചു വിടുന്നതിനെ വിമർശിക്കുന്നത്. ദീർഘകാലത്തെ പരിചയ സന്പത്തുള്ള നിരവധി വിദേശികൾ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെ പിരിച്ചു വിട്ടു പകരം മുൻപരിചയമില്ലാത്ത സൗദികളെ നിയമിക്കുന്നത് മന്ത്രാ ലയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും.
പരിചയ സന്പന്നരായ പലജീവനക്കാരും സ്വകാര്യ മേഖലയിലേക്ക് മാറുന്നതും മന്ത്രാ ലയത്തെ ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

