യു­.എ.ഇയിൽ ജോ­ലി­ ലഭി­ച്ച വി­സി­റ്റ് വി­സക്കാ­ർ‍­ക്ക് സ്വഭാ­വ സർ­ട്ടി­ഫി­ക്കറ്റ് എംബസി­ നൽ­കും


അബുദാബി : യു.എ.ഇയിൽ വിസിറ്റ് വിസയിലെത്തി ജോലി ലഭിച്ചവർക്ക് തൊഴിൽ വിസയിലേക്കു മാറാൻ ആവശ്യമായ സ്വഭാവ സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസി നൽകിത്തുടങ്ങി. യു.എ.ഇ അധികൃതർ അംഗീകരിക്കുന്ന പോലീസ് ക്ലിയറൻസ് സർ‍ട്ടിഫിക്കറ്റായാണ് (പി.സി.സി) എംബസി സർട്ടിഫിക്കറ്റ് നൽകുന്നത്.  ജോലി ഓഫറുകൾ ലഭിച്ച വിസിറ്റ് വിസയിലുള്ള തൊഴിലന്വേഷകർക്ക് ആശ്വാസമായി താൽക്കാലിക സംവിധാനമെന്ന നിലയിലാണ് പി.സി.സി അപേക്ഷകൾ എംബസി സ്വീകരിക്കുന്നതെന്ന് ദുബൈയിലെ കോൺസൽ ജനറൽ വിപുലിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

വിസിറ്റ് വിസയിലെത്തി ജോലി നേടിയവർക്ക് വിസ അടിക്കാനാവശ്യമായ പി.സി.സി ലഭിക്കണമെങ്കിൽ നാട്ടിലേക്ക് തിരിച്ചു പോയി പ്രാദേശിക പോലീസ് േസ്റ്റഷനുകളിൽ ‍‍നിന്ന് നേടിയെടുക്കുകയോ അല്ലെങ്കിൽ ഇതു സംഘടിപ്പിക്കാൻ നിയമപ്രകാരം മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്യണമായിരുന്നു. 

ജോലി അന്വേഷിച്ച് വിസിറ്റ് വിസയിലെത്തുന്നത് ഇന്ത്യൻ എംബസി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഇവിടെ എത്തിയ ഇന്ത്യക്കാരുടെ പ്രയാസം ലഘൂകരിക്കാനാണ് എംബസി ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തീർത്തും ഒരു താൽക്കാലിക സംവിധാനമാണെന്നും പി.സി.സി സംബന്ധിച്ച് നിലനിൽ‍ക്കുന്ന പ്രശനങ്ങൽ പൂർണമായും പരിഹരിക്കപ്പെടുന്നത് മാത്രമേ ഈ സൗകര്യംലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ ചേംബർ ഓഫ് കൊമേഴ്സ് അറ്റസ്റ്റ് ചെയ്ത ജോലി ഓഫർ ലെറ്ററും തൊഴിൽ നൽകിയ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസിന്റെ പകർപ്പും നിർബന്ധമായും പി.സി.സി അപേക്ഷയോടൊപ്പം നൽകണം. വ്യാജ ജോലി ഓഫറുകളുമായി പി.സി.സി സംഘടിപ്പിക്കാൻ വരുന്നത് തടയാനാണിതെന്നും അദ്ദേഹം പറഞ്ഞു.

എംബസിയുടെ വിസ, പാസ്പോർട്ട് സേവനങ്ങൾ‍ നൽകി വരുന്ന സ്വകാര്യ ഏജൻസിയായ ബി.എൽ.‍എസ് ഇന്റർ‍നാഷണൽ മുഖേനയാണ് പി.സി.സി അപേക്ഷയും സമർ‍പ്പിക്കേണ്ടത്. പാസ്പോർട്ട് ഇഷ്യൂ ചെയ്ത റീജനൽ‍ പാസ്പോർട്ട് ഓഫീസിലെ പോലീസ് വെരിഫിക്കേഷൻ ഡാറ്റ പരിശോധിച്ചാണ് ഇപ്പോൾ എംബസി താൽക്കാലികമായി പി.സി.സി നൽകുന്നതെന്ന് ഒരു എംബസി ഉദ്യോഗസ്ഥൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed