അബുദാബിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ ഒരു ലക്ഷം ദിർഹം വരെ പിഴ
അബുദാബി : പൊതു സ്ഥലത്ത് മാലിന്യം തള്ളിയാൽ 10,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി മുനിസിപ്പാലിറ്റിയുടെ കർശന താക്കീത്. പൊതു സ്ഥലത്ത് പാഴ് വസ്തുക്കളും മാലിന്യവും തള്ളുന്നത് തടയാനുള്ള അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ കർശന നീക്കത്തിന്റെ ഭാഗമായാണിത്.
അബുദാബി സിറ്റി മുനിസിപ്പാലിറ്റി അർബൻ പ്ലാനിംങ് ആൻഡ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ അറിയിപ്പ് നൽകിയത്. അബുദാബിയിലെ മാലിന്യ നിർമ്മാർജന കേന്ദ്രമായ തദ്‌വീറുമായി സഹകരിച്ചാണ് പിഴയൊടുക്കൽ നടപ്പാക്കുക.
റസിഡൻഷ്യൽ ഏരിയകളിലും പൊതു സ്ഥലങ്ങളിലും പാഴ് വസ്തുക്കൽ വലിച്ചെറിയുന്നതുമൂലമുള്ള മലിനീകരണം തടയുന്നതിനാണ് ഒരു ലക്ഷം ദിർഹം വ
രെ പിഴ ചുമത്തുന്ന കർശന നടപടി നടപ്പാക്കാൻ മുനിസിപ്പാലിറ്റിയെ പ്രേരിപ്പിച്ചത്.
അതേസമയം യു.എ.ഇയിൽ മാലിന്യം നീക്കം ചെയ്യുന്നതിനും ഫീസ് ഏർപ്പെടു ത്തുന്നുണ്ട്. മെയ് മാസത്തോടെ മാലിന്യം നീക്കുന്നതിനുള്ള ഫീസ് നിരക്ക് ഈടാക്കി
ത്തുടങ്ങും.

