എമർജൻസി സർട്ടിഫിക്കറ്റിനായി ദിവസേന എംബസിയിൽ ലഭിക്കുന്നത് 200ഒാളം അപേക്ഷകൾ
കുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചവരിൽ പലരും അവ കൈപ്പറ്റാൻ എത്തുന്നില്ലെന്നു റിപ്പോർട്ട്. ഇന്ത്യൻ എംബസിയിൽ ഒന്പതിനായിരം എമർജൻസി സർട്ടിഫിക്കറ്റുകൾ തയ്യാറായെങ്കിലും ഏകദേശം 7500 പേരാണ് കൈപ്പറ്റിയത്. 1500 പേർ ഇനിയും ഇതു വാങ്ങിയിട്ടില്ല. അതേസമയം എമർജൻസി സർട്ടിഫിക്കറ്റിനായി ഇപ്പോഴും ദിവസേന ശരാശരി 200 അപേക്ഷകൾ എംബസിയിൽ ലഭിക്കുന്നുമുണ്ട്. എമർജൻസി സ
ർട്ടിഫിക്കറ്റ് നൽകുന്നതിന് അറിയിച്ച തീയ്യതി കഴിഞ്ഞിട്ടും എത്താത്തവരാണ് 1500 പേർ എന്നാണ് വിവരം.
തയ്യാറായ സർട്ടിഫിക്കറ്റുകൾ ദിവസവും വിതരണ വിഭാഗത്തിൽ എത്തിക്കുന്നുവെങ്കിൽ ഏറ്റുവാങ്ങാൻ ആളില്ലാത്ത അവസ്ഥയിലാണ്. ആന്ധ്രപ്രദേശ്, തെലങ്കാന മേഖലകളിൽ നിന്നുള്ളവരുടെതാണ് ഏറ്റുവാങ്ങാൻ ബാക്കിയുള്ള സർട്ടിഫിക്കറ്റുകളിൽ അധികവും. ഗാർഹിക മേഖലയിൽ ജോലി നോക്കിയിരുന്ന നിരക്ഷരരാണ് മഹാഭൂരിപക്ഷവും എന്നതിനാൽ തയ്യാറായ സർട്ടിഫിക്കറ്റുകൾ തങ്ങളുടേതാണെന്ന് അറിയാത്തവരും ഉണ്ടെന്നാണ് എംബസി കേന്ദ്രങ്ങൾ അനുമാനിക്കുന്നത്.
സർട്ടിഫിക്കറ്റിലെ പേരും സ്വയം അറിയപ്പെടുന്ന പേരും തമ്മിലുള്ള അന്തരം പലരെയും ആശയക്കുഴപ്പത്തിലാക്കുന്നുവത്രെ. അപേക്ഷയിലെ നന്പറും മറ്റും വിലയിരുത്തി സർട്ടിഫിക്കറ്റ് ഉടമകളെ കണ്ടെത്തുന്നതിന് എംബസി സന്നദ്ധ സംഘടനകളുടെ സഹായം തേടുന്നുമുണ്ട്. ഇരുപത്തിരണ്ടിന് പൊതുമാപ്പ് കാലാവധി അവസാനിക്കാനിരിക്കെ എമർജൻസി സർട്ടിഫിക്കറ്റിനായി എംബസിയെ സമീപിച്ച ഇന്ത്യക്കാരുടെ എണ്ണം അനധികൃത താമസക്കാരായി കുവൈത്തിൽ ഉള്ള ഇ
ന്ത്യക്കാരുടെ മൂന്നിലൊന്ന് മാത്രമാണ്. മുപ്പതിനായിരത്തോളം ഇന്ത്യക്കാർ അനധികൃതതാമസക്കാരായുണ്ട് എന്നാണ് കണക്ക്. എമർജൻസി സർട്ടിഫിക്കറ്റിനായി എംബസിയെ ബന്ധപ്പെട്ടവർ ഏകദേശം പതിനായിരവും.

