വി­ശു­ദ്ധ ഹറമിൽ ശി­ശു­പരി­ചരണ കേ­ന്ദ്രങ്ങൾ സ്ഥാ­പി­ക്കു­ന്നു­


മദീന : വിശുദ്ധ ഹറമിൽ ശിശുപരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് പദ്ധതിയുള്ളതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസിന്റെ ഉപദേഷ്ടാവും മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ സൂപ്പർവൈസർ ജ
നറലുമായ ഡോ. മുഹമ്മദ് അൽഖഹ്ത്താനി വെളിപ്പെടുത്തി. റെഡ്‌സീ മാളിൽ ചില്ലറ വ്യാപാര മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ച് വിശദീകരിക്കുന്നതിന് ജിദ്ദ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രഷെകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങൾ ഹറമിൽ ലഭ്യമാക്കുന്നതിന് ഹറംകാര്യ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസുമായി ഏകോപനം നടത്തിവരികയാണ്. 

വൈകാതെ ഹറമിൽ ക്രഷെകൾ യാഥാർഥ്യമാകും. ഹജ്, ഉംറ തീർഥാടകരുടെ കുട്ടികളെ ഇവിടങ്ങളിൽ സ്വീകരിക്കും. ഇതോടെ മനഃസമാധാനത്തോടെ ആരാധനാ കർമങ്ങൾ നിർവ്വഹിക്കുന്നതിന് തീർത്ഥാടകർക്ക് സാഹചര്യമൊരുങ്ങും. 

സൗദി ജീവനക്കാരികളുടെ കുട്ടികളെ പരിചരിക്കുന്നതിന് ഷോപ്പിംഗ് മാളുകളിൽ ക്രഷെകൾ സ്ഥാപിക്കുന്നതിന് മന്ത്രാലയം നടപടികൾ സ്വീകരിച്ചുവരികയാണ്. കുട്ടികളെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ ഏൽപിക്കുന്നതിന് സൗകര്യമൊരുക്കി സ്വകാര്യ മേഖലയിലെ ജോലികൾ സ്വീകരിക്കുന്നതിന് വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇതിലൂടെ മന്ത്രാലയം ശ്രമിക്കുന്നത്. 

മുൻ മന്ത്രിമാരുടെ മക്കൾ നിരവധി റസ്റ്റോറന്റുകളിൽ പാചകക്കാരായി (ഷെഫ്) ജോലി ചെയ്യുന്നുണ്ട്. മുൻ മന്ത്രിമാരുടെ മക്കൾ മറ്റു മേഖലകളിലും
ജോലി ചെയ്യുന്നുണ്ട്.  സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സ്വയം തൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിനും സൗദി യുവാക്കൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും മന്ത്രാലയം നൽകും. തൊഴിലില്ലായ്മ നിരക്കിൽ മാറ്റങ്ങളുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed