തൊ­ഴിൽ തട്ടി­പ്പ് തടയാൻ ഇന്ത്യ-യു­.എ.ഇ സംവി­ധാ­നം നാ­ല് മാ­സത്തി­നകം


ദുബൈ: വാഗ്ദാനം ചെയ്ത വേതനം നൽകാതെ തൊഴിലാളിയെ വഞ്ചിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഇന്ത്യയുടെ ഇ മൈഗ്രേറ്റ് സംവിധാനവും യുഎഇയുടെ മനുഷ്യശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നു. നാലുമാസത്തിനുള്ളിൽ ഇതു പ്രാബല്യത്തിലാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിനിടെ ഇതുസംബന്ധിച്ചു ധാരണയായിരുന്നു. ഏകോപനത്തിനായി സാങ്കേതിക സമിതി രൂപീകരിച്ചതായി യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംങ് സൂരി അറിയിച്ചു. 

തൊഴിൽ തട്ടിപ്പുകൾ തടയാനാണു കേന്ദ്ര സർക്കാർ ഇ മൈഗ്രേറ്റ് സംവിധാനം നടപ്പാക്കിയത്. ഇന്ത്യയിൽ നിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കന്പനികൾ ഈ സംവിധാനത്തിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. യു.എ.ഇയുടെ തൊഴിൽവകുപ്പു സംവിധാനത്തിലും ഈ വിവരങ്ങൾ ലഭ്യമാക്കും.  ഇതോടെ, വാഗ്ദാനം ചെയ്ത വേതനം ലഭിക്കാത്തതുപോലെയുള്ള സാഹചര്യങ്ങൾ ഒഴിവാകുമെന്നു സ്ഥാനപതി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed