കുവൈത്തിൽ സിഗററ്റ് വിൽപ്പന കടകളിൽ പരിശോധന
കുവൈത്ത് സിറ്റി: സിഗററ്റ് വിൽപ്പന നടത്തുന്ന കടകളിൽ വാണിജ്യമന്ത്രാലയം അധികൃതർ പരിശോധന ശക്തമാക്കി. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. സിഗററ്റ് വില വർദ്ധിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ ഈ
യിടെ അറിയിച്ചിരുന്നു.
പ്രമുഖ ബ്രാൻഡ് കന്പനിവില വർദ്ധിപ്പിക്കാൻ നടത്തിയ നീക്കത്തെ തുടർന്നായിരുന്നു അധികൃതരുടെ വെളിപ്പെടുത്തൽ. ചില ബഖാലകളിൽ സിഗററ്റ് അമിത വിലയ്ക്കു വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.അത്തരം കടകൾക്ക് വാണിജ്യമന്ത്രാലയം നോട്ടീസ് നൽകി.
നിശ്ചിത വിലയ്ക്കു മാത്രമേ സിഗററ്റ് വിൽപ്പന നടത്തൂവെന്ന് ഉറപ്പ് നൽകിയതിനാൽ സഹകരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നില്ല. നിയമം ലംഘിക്കുന്ന കോ−ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ ഭരണസമിതി പിരിച്ചുവിടാൻ വാണിജ്യമന്ത്രാലയത്തിന് അവകാശമുണ്ട്. നിയമനടപടികൾ ഭയന്ന് ചില ബഖാലകളും കോ−ഓപ്പറേ
റ്റീവ് സ്ഥാപനങ്ങളും സിഗററ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവച്ചിട്ടുമുണ്ട്.

