സബാഹ് ആശുപത്രി സമുച്ചയം അടുത്ത വർഷത്തോടെ
കുവൈത്ത് സിറ്റി: പുതിയ സബാഹ് ആശുപത്രി സമുച്ചയം അടുത്ത വർഷം പൂർത്തിയാകും. 179 ദശലക്ഷം ദിനാർ ചെലവിൽ പണിയുന്ന ആശുപത്രി നിർമ്മാണത്തിന്റെ 47% പുർത്തിയായതായി ആസൂത്രണ−വികസന ജനറൽ സുപ്രീം കൗൺസിൽ അസി.സെക്രട്ടറി ബദർ അൽ രിഫാഇ അറിയിച്ചു.
ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ എന്നിവർ കൂടാതെ 12 നിലകളും 512 കിടക്കകൾക്കുള്ള സൗകര്യവും ഉൾപ്പെട്ടതാണ് പ്രധാന കെട്ടിടം. അടിയന്തര ശുശ്രൂഷയ്ക്ക് (ഐ.സി.യു) 105 കിടക്കകൾ ഉണ്ടാകും.
കാഷ്വാലിറ്റി, റേഡിയോളജി, ജനറൽ സർജറി, സ്പെഷലൈസ്ഡ് സർജറി, ന്യൂക്ലിയർ മെഡിസിൻ, ഫിസിയോതെറപ്പി, റെസ്പിറേറ്ററി വകുപ്പ് എന്നിവയും സജ്ജീകരിക്കും. ഔട്ട് പേഷ്യന്റ് ഡിപാർട്മെന്റ് (ഒ.പി.ഡി) 72 എണ്ണമുണ്ടാകും. ഫാർമസികൾ, ലാബ്, സ്റ്റോറേജ് എന്നിവയും പ്രധാന കെട്ടിടത്തോടനുബന്ധിച്ചുണ്ടാകും. ഭരണ നിർവ്വഹണ വിഭാഗം കെട്ടിടം എട്ടുനിലകളായിരിക്കും.

