ഖലീ­ഫ സാ­റ്റ് ദക്ഷി­ണ കൊ­റി­യയി­ലെ­ത്തി­ച്ചു­


ദുബൈ: സ്വദേശി ശാസ്ത്രജ്ഞർ രൂപകൽപ്പന ചെയ്തു നിർമ്മിച്ച ആദ്യ ഉപഗ്രഹമായ ഖലീഫാസാറ്റ് വിക്ഷേപണത്തിനു മുന്നോടിയായി ദക്ഷിണകൊറിയയിലേക്ക്
കൊണ്ടുപോയി. പ്രത്യേകമായി സജ്ജീകരിച്ച എമിറേറ്റ്സ് സ്കൈ കാർഗോ ബോയിങ് 777 വിമാനത്തിലാണ് ഉപഗ്രഹം കൊണ്ടുപോയത്.    

അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ കർശന സുരക്ഷാ സംവിധാനങ്ങളോടെ കൂറ്റൻ ട്രക്കിൽ ഉപഗ്രഹം എത്തിക്കുകയായിരുന്നു. ഒരുവിധത്തിലുള്ള
ആഘാതവും ഏൽക്കാതിരിക്കാൻ എൻജിനീയർമാരുടെ നേതൃത്വത്തിൽ പ്രത്യേക പായ്ക്കിംങ് നടത്തി. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ (എം.ബി.ആർ.എസ്‌.സി) ശാസ്ത്രജ്ഞരാണ് ഉപഗ്രഹം നിർമ്മിച്ചത്.

യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം 2013ൽ ആണ്
പദ്ധതിക്കു തുടക്കമായത്. ഭൂമിയിലെ കൂടുതൽ വിശാലമായ ദൃശ്യങ്ങൾ സൂക്ഷ്മമായി പകർത്താനാകുന്ന നൂതന ക്യാമറകളാണ് ഖലീഫാസാറ്റിലുള്ളത്.  

 മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസ് റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. നഗരാസൂത്രണം, കാലാവസ്ഥാമാറ്റം, പരിസ്ഥിതി പഠനം, തീരനിരീക്ഷണം, മണൽ
ക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ്, മേഖലയിലെ ജലഗുണനിലവാരം പരിശോധിക്കൽ തുടങ്ങിയവ ഉപഗ്രഹ ദൗത്യങ്ങളിൽ പെടുന്നു. ഈ വർഷം പകുതിക്കുശേഷം രണ്ട്
ഉപഗ്രങ്ങൾ കൂടി വിക്ഷേപിക്കാൻ പദ്ധതിയുണ്ട്. മസ്ദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ചേ
ർന്ന് രൂപകൽപ്പന ചെയ്ത മൈസാറ്റ് എന്ന ചെറു ഉപഗ്രഹമാണ് ഇതിലൊന്ന്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed