സൗദിയിൽ വിദേശികൾ അടച്ച ആശ്രിത ലെവി തിരിച്ചു നൽകില്ല
റിയാദ് : സൗദിയിൽ വിദേശികൾ അടച്ച ആശ്രിത ലെവി തിരിച്ചു നൽകില്ലെന്ന് ജവാസാത് അറിയിച്ചു. ഒരു വർഷത്തെ ലെവി ഒന്നിച്ചടച്ചാൽ മാത്രമേ ഇഖാമ പുതുക്കി നൽകുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ഇഖാമ കാലാവധി തീരുന്നതിനു മുന്പ് ആശ്രിത വിസയിലുള്ളവർ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുകയാണെങ്കിൽ ലെവിയായി അടച്ച തുക തിരിച്ചു നൽകില്ലെന്ന് ജവാസാത് അറിയിച്ചു.
ആശ്രിതരെ ഫൈനൽ എക്സിറ്റിൽ വിട്ടതിനു ശേഷം സ്വന്തം ഇഖാമ പുതുക്കാനുദ്ദേശിക്കുന്നവർ ഇഖാമ കാലാവധി തീരുന്നതിനു മുന്പെ ആശ്രിതരെ നാട്ടിൽ വിടണമെന്നും ജവാസാത് അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈ മുതലാണ് ആശ്രിതരായ ഓരോ കുടുംബാംഗങ്ങളുടെ പേരിലും മാസം തോറും 100 റിയാൽ ലെവി ഏർപ്പെടുത്തിയത്.
ഇത് ഈ വർഷം ജൂലൈ മുതൽ 200 റിയാലായും അടുത്ത വർഷം മുതൽ 300 റിയാലും 2020ൽ 400 റിയാലായും ഉയർത്തും.
