പാ­സ്‌പോ­ർ‍­ട്ടി­ന്റെ­ നി­റം മാ­റ്റം : നി­യമനടപടി­യു­മാ­യി­ ഷാ­ർ­ജ ഇന്ത്യൻ അസോ­സി­യേ­ഷൻ


ഷാർജ : പാസ്പോർട്ടിന്റെ നിറം മാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. പാസ്പോർട്ടിന്റെ നിറംമാറ്റി പ്രവാസി ഇന്ത്യക്കാരെ രണ്ടുതട്ടായി തിരിക്കാനാണ് സർക്കാറിന്റെ നീക്കമെന്ന് അസോസിയേഷൻ പ്രസിഡണ്ട്് വൈ.എ റഹീം പറഞ്ഞു. 

ഇന്ത്യൻ അസോസിയേഷനിൽ ഷാർജയുടെ നേതൃത്വത്തിൽ യു.എ.ഇയിലെ അംഗീകൃത സംഘടനകളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരെ നേരിൽ കണ്ട് പാസ്പോർട്ട് നിറം മാറ്റാനുള്ള നീക്കത്തിന്റെ ഗൗരവം അറിയിക്കും. പാസ്പോർട്ട് നിറം മാറ്റി ജനങ്ങളെ വേർതിരിക്കാനുള്ള നിയമനിർമ്മാണത്തിന് മുതിർന്നാൽ അതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിലവിലെ പാസ്പോർട്ട് സന്പ്രദായത്തിൽ മാറ്റം വരുത്തുന്നത് ഫാസിസമാണ്. പുറംരാജ്യങ്ങളിൽ ഓറഞ്ച് പാസ്പോർട്ട് കാണുന്പോൾ അവർ ഇന്ത്യക്കാരെ രണ്ടാംതരം പൗരന്മാരായി മാറ്റിനിർത്തുമെന്ന് റഹീം പറഞ്ഞു. പാസ്പോർട്ടുകൾക്ക് വ്യത്യസ്ത നിറം നൽകാനുള്ള നീക്കം ഇന്ത്യക്കാരെ രണ്ടാംതരം പൗരന്മാരായി കാണുന്ന അവസ്ഥ ഉണ്ടാക്കുമെന്ന് അബുദാബി കേരള സോഷ്യൽ സെന്റർ അഭിപ്രയപ്പെട്ടു. അത്തരം നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ഈ വിവേചനത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നതായും സെന്റർ പ്രസിഡണ്ട് പദ്മനാഭൻ പറഞ്ഞു.

 അവസാന പേജിൽ ചേർത്തുവന്നിരുന്ന വിവരങ്ങൾ ഒഴിവാക്കുന്നതിലൂടെ വിദേശയാത്രയിൽ പൗരന്മാരുടെ തിരിച്ചറിയൽ രേഖയായ പാസ്പോർട്ട് മേൽവിലാസത്തിനു തെളിവായി ഉപയോഗിക്കാൻ കഴിയാതെയാവും. ഇത് ഏറെയും ബാധിക്കുക വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവരെയാണ്. വിവേചനപരമായ ഈ നീക്കത്തിൽ നിന്നും ഗവൺ മെന്റ് പിന്മാറണം എന്ന് കെ.എസ്.സി. സെക്രട്ടറി മനോജ് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed